ADVERTISEMENT

വാട്ടർഫോർഡ് ∙ അയർലൻഡിലെ കിൽകെന്നിയിലെ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഇവരിൽ രണ്ട് പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക് ശേഷം എം 9 ലാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചത്. വാട്ടർഫോർഡ് മലയാളികളായ സെബിൻ, ജിഷ്ണു എന്നിവരാണ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളികൾ. ഇവർ ചികിത്സയിൽ തുടരുകയാണ്. ഒരാൾ നഴ്സും മറ്റൊരാൾ സ്വകാര്യ ഫിലിം സ്റ്റേഷനിലെ ജീവനക്കാരനുമാണ്.

പുതിയ വാഹനം വാങ്ങാനായി ഡബ്ലിനിൽ പോയി മടങ്ങി വരവേ മലയാളി യുവാക്കൾ സഞ്ചരിച്ച വാഹനം കേടാവുകയായിരുന്നു. ഇതേ തുടർന്ന് വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ യുവാക്കളെ പിന്നിൽ വന്നും നിന്ന വാഹനം ഇടിക്കുകയാണ് ചെയ്തത്. ഇടിച്ച കാറിന്‍റെ ഡ്രൈവറെയും യുവാക്കളെയും വാട്ടർഫോർഡ് റീജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദൃ‌ക്സാക്ഷികൾ ഉണ്ടങ്കിൽ അറിയിക്കണമെന്ന് പൊലീസ് അറിയിപ്പ് നൽകി.

English Summary:

Car Accident in Kilkenny, Ireland; Two Malayalis were Seriously Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com