ADVERTISEMENT

പാരിസ്/ന്യൂഡൽഹി ∙ പാരിസിൽ മലയാളികളടക്കം ഇന്ത്യൻ വിദ്യാർഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം. ഉത്തരേന്ത്യൻ വിദ്യാർഥികളിൽ ഒരാൾക്കു നിസ്സാര പരുക്കേറ്റു. മലയാളി വിദ്യാർഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതരാണ്. അതേസമയം, മിക്കവാറും വിദ്യാർഥികളുടെ വിദ്യാഭ്യാസരേഖകളും പാസ്പോർട്ടും കത്തിനശിച്ചു. 9നു വൈകിട്ട് പാരിസ് സമയം 6ന് ആയിരുന്നു അപകടം. 

മാനേജ്മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർഥികളാണു വീട്ടിൽ താമസിച്ചിരുന്നത്. പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിർമിച്ചിരുന്ന മുറികളിൽ തീപടർന്നശേഷമാണ് അറിഞ്ഞത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാരിസുകാരനായ വീട്ടുടമ പൊലീസ് കസ്റ്റഡിയിലാണ്. 

സംഭവത്തെ തുടർന്ന് സ്ഥലത്തു നിന്നു മാറേണ്ടി വന്ന വിദ്യാർഥികൾക്ക് ആദ്യ 2 ദിവസം ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി. ഇന്നലെ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ പറഞ്ഞു. പൊലീസ് കേസെടുത്ത ശേഷമേ പാസ്പോർട്ടും മറ്റു രേഖകളും മറ്റും വീണ്ടെടുക്കുന്ന നടപടികളിലേക്ക് കടക്കാൻ കഴിയുവെന്നാണൂ വിദ്യാർഥികളെ എംബസി അറിയിച്ചിരിക്കുന്നത്.

English Summary:

Indian Students Safe - Fire breaks out in a building in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com