ADVERTISEMENT

സൗത്താംപ്ടൺ ∙ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മർത്തമറിയം വനിതാ സമാജം യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ സൗത്ത് സോണൽ ഏകദിന സമ്മേളനം ഏപ്രിൽ 13 ശനിയാഴ്ച സൗത്താംപ്റ്റണിൽ നടക്കും. സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന സമ്മേളനം എംഎംവിഎസ് അഹമദാബാദ് ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ.സി.എസ്. മാത്യു ഉദ്ഘാടനം ചെയ്യും.

രാവിലെ 8.30 ന് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 4 മണിക്ക് സമാപിക്കുമെന്ന് മർത്തമറിയം വനിത സമാജം യുകെ റീജൻ സൗത്ത് സോണൽ സെക്രട്ടറി ഡോ. റെമി ബേബി, സൗത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി ജോസി എബ്രഹാം എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൗത്താംപ്റ്റൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ. എബി. പി. വർഗീസിനെ (+447405178770) ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

English Summary:

Marthamariyam Womens UK Region South Zonal Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com