ADVERTISEMENT

ബർലിൻ∙ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായി വിശ്വസിക്കപ്പെടുന്ന ഫാറ്റുവിന് ഇന്ന് 67 വയസ്സ് തികഞ്ഞു . ബർലിൻ മൃഗശാലയിലാണ് ഫാറ്റു താമസിക്കുന്നത്. ഫാറ്റു 1959-ലാണ് ആദ്യമായി ബർലിനിൽ എത്തിയത്. കൃത്യമായ പ്രായവും ജന്മദിനവും അറിയില്ലെങ്കിലും ബർലിൻ മൃഗശാലയുടെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയാണ് ഫാറ്റു. 

ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ ഒരു പബ്ബിൽ ഒരു നാവികൻ ഫാറ്റുവിനെ വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഫാറ്റു ആദ്യമായി യൂറോപ്പിലെത്തിയതെന്ന് മൃഗശാല പറയുന്നു. പിന്നീട് ഫാറ്റു ബർലിൻ മൃഗശാലയിൽ എത്തി. അന്ന്  ഏകദേശം രണ്ട് വയസ്സ് പ്രായമുണ്ടായിരുന്നെന്ന് കണക്കാക്കപ്പെടുന്നു. ചില്ലകളും ഇലകളും, ചീര, മുന്തിരി, വാഴപ്പഴം, കുറച്ച് തണ്ണിമത്തൻ എന്നിവയുൾപ്പെടെയുള്ള ഒരു ഭക്ഷണ കൊട്ട ഇന്നലെ ഫാറ്റുവിന്  ജന്മദിന സമ്മാനം നൽകി. കാട്ടിൽ, ഗൊറില്ലകൾക്ക് 35 വയസ്സ് വരെയും  മനുഷ്യ പരിചരണത്തോടെ, 50 വയസ്സ് വരെയും ജീവിക്കാന്‍ കഴിയും. എന്നാല്‍ ഫാറ്റുവിന് ഇനിയും ജീവിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

Berlin Zoo Celebrates Birthday of Fatou, Believed to be the World's Oldest Gorilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com