ADVERTISEMENT

ബര്‍ലിന്‍ ∙  ജർമനി സൈനിക പരിഷ്കരണം ആരംഭിച്ചു. ഇതനുസരിച്ച് പുതിയ കേന്ദ്ര കമാന്‍ഡും സൈബര്‍ യുദ്ധത്തില്‍ വൈദഗ്ധ്യമുള്ള ഒരു ശാഖയുമാണ് ലക്ഷ്യമിടുന്നതെന്ന് ജർമനിയുടെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് പറഞ്ഞു. അടുത്ത വര്‍ഷത്തെ സൈനിക ബജറ്റിന് ശതകോടികള്‍ കൂടി ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  സൈന്യത്തിന്റെ പുനസംഘടനയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ബോറിസ് പിസ്റേറാറിയസ്. സൈബര്‍ യുദ്ധത്തില്‍ വൈദഗ്ദ്ധ്യം നേടിയ സായുധ സേനയുടെ നാലാമത്തെ ശാഖ സ്ഥാപിക്കുന്നത് ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു

പുതിയ സെന്‍ട്രല്‍ കമാന്‍ഡിന് കീഴിലുള്ള സൈന്യമായിരിക്കും ജർമനിയുടേത്. റഷ്യയില്‍ നിന്നുള്ള ഭീഷണികള്‍ക്ക് മറുപടിയായി ജര്‍മന്‍ സൈന്യം "യുദ്ധസജ്ജരാകണം" എന്ന് പിസ്റേറാറിയസ് ആവര്‍ത്തിച്ച് പറഞ്ഞു. 

English Summary:

Germany Began Military Reform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com