നോർവിച്ച് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
നോർവിച്ച് • യുകെ നോർവിച്ചിലെ സെന്റ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ 2024-2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ലിജു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. വിശുദ്ധ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള യുകെയിലെ ആദ്യ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചാണ് നോര്‍വിച്ചിലേത്.
ഇടവക ട്രസ്‌റ്റിയായി നെൽസൺ ഡാനിയേൽ, സെക്രട്ടറിയായി റോബിൻ പി മാമച്ചൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ബിനോജ് തങ്കച്ചൻ, മിലൻ വിജു, ബാബു വർഗീസ്, ജോബിൻ മാത്യു, ടോബി തോമസ്, റോജി ജോസഫ്, മോൻസി പി ജോയ്, ആൻസി സാമുവേൽ, സ്മിജി ജോർജ് എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ. മുൻ ട്രസ്റ്റി സിനു മാത്യു എക്സ്ഒഫിഷ്യോ അംഗമായി മാനേജിങ് കമ്മിറ്റിയിൽ തുടരും. ഓഡിറ്ററായി രഞ്ജിത് രാജു തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ഞയറാഴ്ചയുമാണ് വിശുദ്ധ കുര്‍ബാന ഉണ്ടാവുക.
കൂടുതൽ വിവരങ്ങൾക്ക്:
• ഫാ. ലിജു വർഗീസ്(വികാരി): +447833841750
• നെൽസൺ ഡാനിയേൽ (ട്രസ്റ്റി): +447958070852
• റോബിൻ പി മാമച്ചൻ (സെക്രട്ടറി): +447462103087
ദേവാലയത്തിന്റെ വിലാസം: Acle Methodist Church, 2 Bridwell Ln, Acle, Norwich Post Code: NR13 3RA