ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിനിലെ രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പൊലീസ് സുരക്ഷയ്ക്കായി ഹോം ഓഫിസിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസിൽ ഹാരി രാജകുമാരന്‍ തോറ്റു. ഇതേ തുടർന്ന് ഹാരി രാജകുമാരൻ കോടതി ചെലവുകള്‍ ഉൾപ്പടെ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വന്തം നിയമ ചെലവുകള്‍ക്ക് ഉള്‍പ്പെടെ ഏകദേശം ഒരു മില്യൻ പൗണ്ടാണ് ഹാരി അടയ്‌ക്കേണ്ടി വരിക. 

എന്നാൽ കേസില്‍  നഷ്ടം ഉണ്ടായതിനാൽ നഷ്ടപരിഹാര തുക പകുതിയായി കുറയ്ക്കണമെന്ന ഹാരിയുടെ അപേക്ഷ കോടതി നിരാകരിച്ചു. കൂടാതെ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനും അനുവാദം നല്‍കിയില്ല. അതേസമയം ഹോം ഓഫിസിനെതിരെ കേസ് തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിക്കാന്‍ രാജകുമാരന് സാധിക്കും. 

ഹോം ഓഫിസിനെതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇപ്പോഴുണ്ടായ  വിധിയെഴുത്ത് രാജകുമാരന് കനത്ത തിരിച്ചടിയാണ്. 2020 ജനുവരിയില്‍ ഹാരിയും മെഗാനും രാജകീയ ജീവിതം ഉപേക്ഷിച്ച ശേഷം സുരക്ഷ കുറച്ചതിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്.  1997ല്‍ ഡയാന രാജകുമാരിയുടെ മരണത്തിന് സമാനമായ അപകടങ്ങള്‍ തങ്ങളെയും കാത്തിരിക്കുന്നുവെന്നാണ് ഹാരി ചൂണ്ടിക്കാണിച്ചത്. 

കേസില്‍ തങ്ങളുടെ ഭാഗം അറിയിക്കാന്‍ ഹോം ഓഫിസ് 500,000 പൗണ്ട് പൊതുപണമാണ് ചെലവാക്കിയത്. കേസ് തോറ്റതോടെ ചെലവുകളുടെ പകുതി മാത്രം നല്‍കാനാണ് തനിക്ക് ബാധ്യതയെന്ന് ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ തുക കുറച്ച് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു.

English Summary:

Prince Harry Loses ‘Hopeless’ Bid to Appeal High Court Ruling over Personal Security

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com