ADVERTISEMENT

കോപന്‍ഹേഗന്‍ ∙ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപന്‍ഹേഗനില്‍ 400 വര്‍ഷം പഴക്കമുള്ള കെട്ടിടം തീപിടിത്തത്തില്‍ കത്തിയമര്‍ന്നു. സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന നിര്‍മിതികളിലൊന്നായ ഈ കെട്ടിടത്തിലാണ് കോപന്‍ഹേഗനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.

ബോഴ്സന്‍ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കെട്ടിടം 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ചരക്കുകളുടെ വ്യാപാരത്തിനായി 1624ല്‍ ഭാഗികമായും വര്‍ഷങ്ങള്‍ കഴിഞ്ഞ് പൂര്‍ണമായും സജ്ജമായ കെട്ടിടം 1974 വരെ ഓഹരി വിപണിയായി പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ച പഴയ പെയിന്റിങ്ങുകളടക്കം സംരക്ഷിക്കാന്‍ സാധിച്ചെന്നാണ് സൂചന. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡെന്മാര്‍ക്ക് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. കാരണം അറിവായിട്ടില്ല.

തീപിടിത്തം ഉണ്ടാകുമ്പോള്‍ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. 19-ാം നൂറ്റാണ്ടില്‍ നടത്തിയ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ശരിയാക്കുകയും കെട്ടിടത്തിന്റെ മുന്‍ഭാഗം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പുനരുദ്ധാരണത്തിന്റെ ലക്ഷ്യം.

English Summary:

Fire destroys 400-year-old building in Copenhagen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com