ADVERTISEMENT

ഡബ്ലിൻ∙  ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡബ്ലിൻ ബാലിമണിലുള്ള  സെന്‍റ്  ജോസഫ് പള്ളി, സെന്‍റ് പാപ്പിൻസ് ഇടവകയിൽ  സിറോ മലബാർ ക്രമപ്രകാരമുള്ള സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ബാൽഗ്രിഫിൻ  സെമിത്തേരി (D17C6770) യിൽ സംസ്കാരം നടത്തപ്പെടും.

അന്തിമോപചാരം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഉച്ചയ്ക്ക് 1 മുതൽ 4 വരെ ഡബ്ലിൻ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള ജെന്നിങ്സ് ഫ്യൂണറൽ ഡയറക്ടർമാരിൽ(Oscar Traynor Road, Coolock. Dublin 17, D17FK58)  സൗകര്യം ഉണ്ടായിരിക്കും. പാലാ കുടക്കച്ചിറ പള്ളിക്കുന്നേൽ സിനോയ് ഗർ‌വാസിസ് (കാർട്ടണ്‍ ഹൗസ് ഹോട്ടൽ, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (RCNU ബ്യൂമോണ്ട് ഹോസ്പിറ്റൽ, ഡബ്ലിൻ) ദമ്പതികളുടെ മകനാണ് ഡിലൻ. ഹെയ്ഡൻ, ഹെയ്സൽ എന്നിവർ സഹോദരങ്ങളാണ്.

English Summary:

Dylan Senoy's Funeral is in Dublin on Friday 19th April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com