ADVERTISEMENT

ബര്‍ലിന്‍ ∙ റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പൊലീസ് അറസ്ററ് ചെയ്തു. ജര്‍മന്‍ - റഷ്യന്‍ പൗരന്മാര്‍ അട്ടിമറി ആവശ്യങ്ങള്‍ക്കായി ഏജന്റുമാരായി പ്രവര്‍ത്തിച്ചുവെന്ന് കരുതപ്പെടുന്നു.

ബവേറിയന്‍ നഗരമായ ബെയ്റൂത്തില്‍ നിന്നാണ് ഇവരെ അറസ്ററ് ചെയ്തത്. പ്രതികളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും തിരച്ചില്‍ നടത്തുകയും ചെയ്തു. അട്ടിമറി ആവശ്യങ്ങള്‍ക്കായി ഏജന്റുമാരായി പ്രവര്‍ത്തിച്ചതിനും സ്ഫോടകവസ്തുക്കള്‍ തയാറാക്കിയതിനും ഇരുവരും പ്രതികളാണെന്ന് ജര്‍മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. അറസ്ററ് പ്രഖ്യാപിച്ചതിന് പിന്നാലെ ബര്‍ലിനിലെ റഷ്യന്‍ അംബാസഡറെ ജര്‍മനി വിളിച്ചുവരുത്തി.  

English Summary:

German Police Arrest Two Suspected of Spying for Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com