ADVERTISEMENT

ബര്‍ലിന്‍ ∙ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. എണ്ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സ്റേറാക്ക് എക്സ്ചേഞ്ചുകളിലും വലിയ ആശങ്കയാണ് കാണിക്കുന്നത്. 

ഇറാൻ–ഇസ്രയേൽ ആക്രമണമാണ് ഇതിനു കാരണം. ഇന്നു രാവിലെ ഒരു ബാരല്‍ (159 ലിറ്റര്‍) ബ്രെന്റ് ഓയിലിന്റെ വില 88.66 യുഎസ് ഡോളറായിരുന്നു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 1.55 ഡോളര്‍ കൂടുതലായിരുന്നു. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍, ഒരു ബാരല്‍ ബ്രെന്റ് ഓയിലിന്റെ വില 190 ഡോളറായി ഉയർന്നേക്കും. നിലവിലെ വിലയേക്കാൾ  ഇരട്ടിയാകും.

English Summary:

Middle East Conflict; Crude Oil Prices are Soaring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com