ADVERTISEMENT

സ്റ്റാഫോർഡ്∙ സ്റ്റാഫോർഡിലെ ഹൂസ്റ്റൺ ബാഡ്മിന്‍റൺ സെന്‍ററിൽ  സെന്‍റ് പോൾസ് & സെന്‍റ് പീറ്റേഴ്സ് ചർച്ച് സംഘടിപ്പിച്ച ആദ്യ ബാഡ്മിന്‍റൺ ടൂർണമെന്‍റ് വൻ വിജയം നേടി. നാല് വ്യത്യസ്ത വിഭാഗങ്ങളിൽ 32 ടീമുകൾ മത്സരിച്ച ടൂർണമെന്‍റ് കാണുന്നതിനായി 300ലധികം കാണികൾ എത്തിച്ചേർന്നു. നാല് വിഭാഗങ്ങളിൽ (ഓപ്പൺ, പുരുഷന്മാർ, സ്ത്രീകൾ, അണ്ടർ 14 ആൺകുട്ടികൾ) 32 ടീമുകളുടെ പങ്കാളിത്തമുണ്ടായിരുന്നു.   300-ലധികം കാണികളുടെ സാന്നിധ്യത്തിൽ നടന്ന ടൂർണമെന്‍റിൽ  അണ്ടർ 14 വിഭാഗത്തിൽ ഐസക്കും മാത്യുവും ഉൾപ്പെട്ട ടീം 'പപ്പടം' വിജയികളായി.  ഇമ്മാനുവലും ഫിലിപ്പും അടങ്ങുന്ന മല്ലു ബ്രോസ് റണ്ണറപ്പായി. ഇമ്മാനുവൽ ടൂർണമെന്‍റിലെ റൈസിങ് സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ ടൂർണ്ണമെന്‍റ്  വിജയകരമായതോടെ ഇടവക കൂടുതൽ പങ്കാളിത്തവും മത്സരങ്ങളുമുള്ള അടുത്ത വർഷത്തെ ടൂർണമെന്‍റിനായുള്ള ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു.

st-pauls-peter-church-badminton-tournament
st-pauls-peter-church-badminton-tournament
st-pauls-peter-church-badminton-tournament
st-pauls-peter-church-badminton-tournament

വിജയികൾ:
വനിതാ വിഭാഗം:
വിജയികൾ: പെർലാൻഡ് മല്ലു ബ്ലാസ്റ്റേഴ്‌സ് (അലീഷ, ഡയോണ)
റണ്ണർ അപ്പ്: വണ്ടർ വിമൻ (ശീതൾ, സാൻഡി)
മികച്ച കളിക്കാരി: അലീഷ (പെർലാൻഡ് മല്ലു ബ്ലാസ്റ്റേഴ്‌സ്)
50 വയസ്സിന് മുകളിലുള്ളവർ:
വിജയികൾ: ഹരികേയിൻ (സാവിയോ, വിനു)
റണ്ണർ അപ്പ്: ഹിറ്റ്മാൻ ജോഡി (അലക്സ്, ജോർജ്)
ഓപ്പൺ വിഭാഗം:
വിജയികൾ: ഡാലസ് മച്ചാൻസ് (ക്ലെമന്‍റ്, നജാഫ്)
റണ്ണർ അപ്പ്: മലങ്കര വാരിയേഴ്‌സ് (അജയ്, ജോജി)
മികച്ച കളിക്കാരൻ: ക്ലെമന്‍റ് (ഡാലസ് മച്ചാൻസ്)

English Summary:

St. Paul's and St. Peter's Church Badminton Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com