നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാംപ്യൻമാർ
Mail This Article
ലണ്ടൻ ∙ രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാംപ്യൻമാരായി, പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനം നേടി. മിഡ് ലാഡ്സിലെ പതിനാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് എഡ്ക്സ് ദുബായ്, കുട്ടനാട് ടേസ്റ്റ്, ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ, ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ്, മലബാർ സ്‌റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണത്തോടെയാണ് മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും മികവാർന്ന ടൂർണമെന്റ് നടത്താൻ മാഞ്ചസ്റ്റർ നൈറ്റ്സിനായി. വാശിയേറിയ ഫൈനലിൽ പതിനഞ്ച് റൺസിനാണ് പ്രിസ്റ്റൺ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലിൽ പ്രിസ്റ്റൺ സ്ട്രൈക്കെസിലെ അനുപ് മാൻ ഓഫ്ദി മാച്ചും, ടൂർണ്മെന്റിൽ നൈറ്റ്സിലെ അബിജിത്ത് ജയൻ മാൻ ഓഫ് ദി സിരീസും, പ്രിസ്റ്റൺ സ്ട്രൈക്കെഴ്സിലെ നരേദ്ര കുമാൻ ബെസ്റ്റ് ബാസ്റ്റ്മാനും, പ്ലാറ്റ്ഫീൽഡ് ഇലവനിലെ ഷാരോൺ ബെസ്റ്റ് ബൗളറും ആയി.