ADVERTISEMENT

ലിവർപൂൾ ∙ യുകെയിൽ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) നടത്തിയ ഈസ്റ്റര്‍ ,വിഷു, ഈദ് ആഘോഷങ്ങൾ ഗംഭീരമായി. ലിവർപൂൾ വിസ്റ്റൺ ടൗണ്‍ഹാളില്‍ നടന്ന ആഘോഷങ്ങൾ പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു. എല്ലാ മതവും ഒന്ന് എന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.

lima-celebrations1

വിഷുക്കണി, കുട്ടികൾക്ക് ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം നൽകൽ തുടങ്ങിയ ചടങ്ങുകളും നടന്നു. കുട്ടികൾക്കായി രാധ, കൃഷ്ണ മത്സരവും ഉണ്ടായിരുന്നു. വിജയിച്ച രാധക്കും, കൃഷ്ണനും 101 പൗണ്ട് വീതം സമ്മാനം നൽകി. 

lima-celebrations3

ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി ആതിര ശ്രീജിത്ത്‌ സ്വാഗതവും ട്രഷറർ ജോയ്മോൻ തോമസ് നന്ദിയും ആശംസിച്ചു. ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദൃമായിട്ടാണ് ഈസ്റ്ററിനെയും വിഷുവിനെയും, ഈദിനെയും സമനൃയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല്‍ നടന്നത്. ആഘോഷങ്ങളിലെ വിവിധ കലപരിപാടികള്‍ കാണികളെ സന്തോഷത്തില്‍ ആറാടിച്ചു.

lima-celebrations4

മേഴ്‌സിസൈഡിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പുകൾ ആയ മാജേഷ് എബ്രഹത്തിന്റെ സരിഗമ ഡാൻസ് സ്റ്റുഡിയോയുടെയും കൃഷ്ണപ്രിയ, റിയ ടീമിന്റെ തേജസ്വനി ഡാൻസ് അക്കാദമിയുടെയും കുട്ടികളുടെ ഡാൻസ്, ഒപ്പന എന്നിവ ഏറെ ആസ്വാദ്യകരമായി.

lima-celebrations2

മേഴ്‌സിസൈഡിലെ പ്രശസ്ത ഗായകരുടെ ഗാനങ്ങളും ലിമ നാടക വേദിയുടെ മൈമും ഡിജെയും കാണികളെ സന്തോഷപുളകിതർ ആക്കി. 

ആഘോഷചടങ്ങിൽ മിസ് യുകെ സെമിഫൈനലിൽ എത്തിയ ജോസലിനെ ലിമ അനുമോദിച്ചു. രുചികരമായ ഭക്ഷണമാണ് പരിപാടിയില്‍ പങ്കെടുത്തവർക്ക് ലിമ ഒരുക്കിയത്. ലിമ പിആർഒ എൽദോസ് സണ്ണി പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com