ADVERTISEMENT

വിയന്ന∙ വിയന്നയിലെ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ  അതിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യാന്തര വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. വിയന്നയിലെ സിമ്മറിങ്ങിൽ സിമ്മറിങ്ങിൽ മേയ് നാലിന് നടക്കുന്ന ടൂർണമെന്‍റിൽ  ഇന്ത്യ, ഓസ്ട്രേലിയ, യു കെ, യു എ ഇ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, മാൾട്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ഏറ്റുമുട്ടും.മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ ജോർജും മുൻ ഇന്ത്യൻ താരും കിഷോർകുമാറും അടങ്ങുന്ന ടീമും ടൂർണമെന്‍റിൽ പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 

ടൂർണമെന്‍റിന്‍റെ വിജയത്തിനായി വിയന്നയിലെ മലയാളി സമൂഹത്തെ അസോസിയേഷൻ ക്ഷണിക്കുന്നതായി കോ ഓർഡിനേറ്റർ ലിൻറ്റോ പാലക്കുടി, .സ്പോഴ്സ് സെക്രട്ടറി രഞ്ചിത്ത് കുറുപ്പ്,  പ്രസിഡന്‍റ് സുനിഷ് മുണ്ടിയാനിക്കൽ വൈസ് പ്രസിഡന്‍റ്‌ ബാബു പോൾ തട്ടിൽ എന്നിവർ അറിയിച്ചു. 

English Summary:

International Volleyball Tournament in Vienna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com