ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ പീറ്റർബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) കാൻസർ  ബാധിച്ച് മരിച്ചത്. ഒരുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

ഭർത്താവ് സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനിൽ മറ്റൊരു കെയർ ഹോമിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്.  സ്നോബിയുടെ സഹോദരി മോളിയും ഭർത്താവ് സൈമൺ ജോസഫും പീറ്റർബോറോയിൽ ഇവരുടെ അടുത്തുതന്നെയാണ് താമസം. 

English Summary:

Malayali nurse died in Peterborough

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com