ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ജര്‍മനിയിലെ ജനനങ്ങളുടെയും വിവാഹങ്ങളുടെയും എണ്ണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത്.  

ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം,  2023–ല്‍ ജര്‍മനിയില്‍ 6,93,000 കുട്ടികള്‍ ജനിച്ചു, ഇത് 2013 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണ്. 738,819 ജനനങ്ങള്‍ കണക്കാക്കിയ 2022 നെ അപേക്ഷിച്ച് ഈ സംഖ്യ 6.2% കുറഞ്ഞു. കിഴക്കന്‍ ജര്‍മനിയില്‍, 2023 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.2% കുറവുണ്ടായി.  

അതേസമയം, സ്ററാറ്റിസ്ററിക്കല്‍ ഓഫിസിന്റെ കണക്കനുസരിച്ച്, കുടിയേറ്റം മൂലം 2023-ല്‍ ജര്‍മനിയിലെ ജനസംഖ്യ 3,00,000 ആയി വര്‍ധിച്ചു. 2023 അവസാനത്തോടെ, ജര്‍മനിയിലെ ജനസംഖ്യ 84.7 ദശലക്ഷം ആണെന്ന് ഓഫിസ് അറിയിച്ചു.

ജര്‍മ്മനിയിലെ വിവാഹങ്ങളും കുറഞ്ഞുവരികയാണ്

2023ലെ വിവാഹങ്ങളുടെ എണ്ണവും മുന്‍വര്‍ഷത്തേക്കാള്‍ 7.6% കുറഞ്ഞ് ഏകദേശം 361,000 ആയി. 2022 ല്‍ ജര്‍മനിയില്‍ 390,743 വിവാഹങ്ങൾ റജിസ്റ്റർ ചെയ്തു. കണക്കുകള്‍ പ്രകാരം, 1950 ല്‍ വിവാഹ റജിസ്ട്രേഷൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിവാഹങ്ങള്‍ നടന്ന രണ്ടാമത്തെ വര്‍ഷമാണിത്. 2021–ല്‍ ആണ് ഏറ്റവും കുറവ് വിവാഹങ്ങള്‍ റജിസ്റ്റർ ചെയ്തത്,  357,785 വിവാഹങ്ങൾ.  കോവിഡിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആണ് ഇതിന് കാരണം.

English Summary:

Births, marriages hit lowest level since 2013 in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com