പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓർമപെരുന്നാള് മേയ് 18ന്

Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ്. ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ പ്രധാനപെരുന്നാളും പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓർമപ്പെരുന്നാളും വാര്‍ഷിക ദിനവും സംയുക്തമായി ഈ വര്‍ഷം മേയ് പതിനെട്ടിന് ശനിയാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള Bad Vilbel, Maria Muttergottes Syrisch Orthodox പള്ളിയില്‍ (Homburger Strasse 190, 61118) മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസന സെക്രട്ടറി ഫാ. ജോഷ്വ റമ്പാന്റെ പ്രധാന കാര്‍മികത്വത്തിലും വികാരിമാരായ ഫാ. പോള്‍ പി. ജോര്‍ജ്ജ്, ഫാ. എല്‍ജോ അവരാച്ചന്‍ എന്നിവരുടെ സാന്നിധ്യത്തിലും ആഘോഷിക്കുന്നു.
രാവിലെ 9:30ന് പ്രഭാതപ്രാർഥന, തുടര്‍ന്ന് കുര്‍ബാന, പെരുന്നാള്‍ സന്ദേശം പ്രദിക്ഷണം എന്നിവ നടക്കും. തുടര്‍ന്ന് പള്ളി പാരിഷ് ഹാളില്‍ സ്നേഹവിരുന്നും വിവിധ കലാപരിപാടികളോടുകൂടി വാര്‍ഷിക ദിനാഘോഷങ്ങളും ഉണ്ടായിരിക്കും. വിശ്വാസികളായ ഏവരെയും പെരുന്നാള്‍ ചടങ്ങുകളില്‍ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ പള്ളിക്കമ്മറ്റി ക്ഷണിക്കുന്നു.
പെരുന്നാളില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുള്ളവര്‍ jacobitesfrankfurt@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ, +49151 29046395 / +4917655416756 / +49 160 7587040 എന്നീ ഫോണ്‍ നമ്പറുകളിലോ മുന്‍കൂട്ടി റജിസ്ററര്‍ ചെയ്യണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.