ADVERTISEMENT

ബര്‍ലിന്‍ ∙ ഷോള്‍സ് കാബിനറ്റ് ജര്‍മനിയിലെ  ആശുപത്രി നവീകരണത്തിന് തുടക്കമിട്ടു. ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹ് കൊണ്ടുവന്ന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

 സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുവെങ്കിലും വിവാദമായ ആശുപത്രി പരിഷ്കരണത്തിന്റെ ആദ്യത്തെ തടസ്സം നീക്കി. ബില്ല് പാസാക്കിയതോടെ ജര്‍മനിയിലെ 1,900 ആശുപത്രികളുടെ ധനസഹായം, ഓര്‍ഗനൈസേഷന്‍, സേവനങ്ങളുടെ ശ്രേണി എന്നിവ അടിസ്ഥാനപരമായി മാറ്റുകയാണ്.  ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

 ആശുപത്രി പരിഷ്ക്കരണ ബില്ലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്സുമാര്‍ക്ക് ജോലി സാധ്യത മങ്ങില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

English Summary:

Cabinet Approves Hospital Renovation in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com