ADVERTISEMENT

വിയന്ന ∙ ഓസ്ട്രിയയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ദേശീയ ടീമിലേക്ക് മലയാളിയായ ബേസിൽ തലപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമാണ് ഓസ്ട്രയയുടെ ദേശിയ ടീമിലേക്ക് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്.

വിയന്നയിൽ നഴ്സിങ് രംഗത്ത് ജോലിചെയ്യുന്ന മുവാറ്റുപുഴ സ്വദേശികളായ എൽദോസ്-മേഴ്സി തലപ്പള്ളി ദമ്പതികളുടെ മകനാണ് ബേസിൽ. 5 വയസ്സ് മുതൽ കാൽപ്പന്തുകളിയെ പ്രേമിച്ച ബേസിൽ പഠനത്തോടൊപ്പം ഫുട്ബോൾ ട്രെയ്നിങ്ങും ജീവിതത്തിന്റെ ഭാഗമാക്കി. ചെറുപ്പം മുതൽ ഓസ്ട്രയയിലെ സ്പാർട്ട ഫുട്ബോൾ ക്ളബ്ബിൽ കളിച്ച് തുടങ്ങിയ ബേസിലിനെ, തന്റെ നിരന്തരപ്രയത്നവും. മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനവും ലഭിച്ചപ്പോൾ തേടിയെത്തിയത് ഓസ്ട്രിയയുടെ ദേശീയകുപ്പായമാണ്.

 ബേസിൽ  വിയന്നയ്ക്ക് സമീപമുള്ള ലോക്കൽ ക്ലബ്ബിൽ കളിക്കുകയും നിരവധി തവണ മികച്ച കളിക്കാരനുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രിയയിലെ സെന്റ് പൊള്റ്റൻ സ്പോർട്സ് അക്കാദമിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ ഇപ്പോൾ. സാനിയ തലപ്പള്ളി സഹോദരിയാണ്.

English Summary:

Malayali to Austria Under-15 National Football Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com