ADVERTISEMENT

ലണ്ടൻ ∙ ലെസ്റ്റർ സെന്റ് ജോർജ്  ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ ഭക്തിസാന്ദ്രമായി. ലെസ്റ്റർ സെന്റ് ലൂക്ക് പാരിഷ് ചർച്ച്, ലെസ്റ്റർ സെന്റ് പീറ്റേഴ്സ് ചർച്ച് എന്നിവടങ്ങളിലായി നടന്ന ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോസഫ് കെ. ജോൺ മുഖ്യകർമികത്വവും ഇടവക വികാരി ഫാ. ജോസൻ ജോൺ സഹ കർമികത്വവും വഹിച്ചു. 

leicester-st-george-indian-orthodox-church-feast
leicester-st-george-indian-orthodox-church-feast
leicester-st-george-indian-orthodox-church-feast

പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന ചെമ്പെടുപ്പ് റാസയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇത്തവണ ആദ്യമായാണ് കേരളത്തിലെ പുരാതന ദേവാലയങ്ങളിൽ നടത്തപ്പെടുന്ന 'ചെമ്പെടുപ്പ് റാസ' ലെസ്റ്ററിൽ നടന്നത്.  ഇടവക പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക ട്രസ്റ്റി ജെയിൻ വർഗീസ്, സെക്രട്ടറി ബിനു ജോൺ, പെരുന്നാൾ ജനറൽ കൺവീനർ ജിബി കോശി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

English Summary:

Leicester St. George Indian Orthodox Church Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com