ADVERTISEMENT

വാഴ്സോ ∙ കെഎംസിസി യൂറോപ്യന്‍ യൂണിയന്‍ ഈ വര്‍ഷത്തെ ഫാമിലി മീറ്റ് പോളണ്ടിന്റെ തലസ്ഥാന നഗരമായ വാഴ്സോയില്‍ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന ഫാമിലി മീറ്റില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഫുട്ബോള്‍ ടൂര്‍ണമെന്റും പരിപാടിയുടെ ഭാഗമായി നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനായി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് അലി കൂനാരി ജര്‍മനി അധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ അസീസ് പുല്ലോര്‍ശ്ശങ്ങാടന്‍ (ഓസ്ട്രിയ) ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ജവാദ് മണക്കടവന്‍ (ജര്‍മനി) വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും നടത്തി.

പരിപാടിയില്‍ ഐപിസിസിഐ ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ ചന്ദ്രമോഹന്‍ നല്ലൂര്‍ പങ്കെടുത്തു. നൗഫല്‍ താപ്പി (ജര്‍മനി), മുഹമ്മദ് കുരുവാക്കോട്ടില്‍ (ജര്‍മനി), ആഷിഖ് ചോലക്കല്‍ (പോളണ്ട്), അബ്ദുല്‍ ലത്തീഫ് (പോളണ്ട്), അബ്ദുല്‍ ബാസിത് (ഓസ്ട്രിയ), നിഷിന്‍ പുല്‍പ്പാടന്‍ (പോളണ്ട് ) എന്നിവര്‍ സംസാരിച്ചു.

English Summary:

KMCC Organized European Family Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com