ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ നടന്ന ഇന്റർ ഫാഷൻ ഷോയിൽ ഫൈനലിസ്റ്റായി മലയാളി നഴ്സ്. എറണാകുളം ഫോർട്കൊച്ചി സ്വദേശി മാർട്ടീന മാർട്ടിനാണ് ഇന്റർ യുകെ ഫാഷൻ ഷോയിൽ ഫൈനൽ വരെ എത്തിയത്. യുകെയിലെ പല കൗണ്ടികളിൽ നടന്ന മത്സരാർഥികൾ പങ്കെടുത്ത ഫാഷൻ ഷോയിലായിരുന്നു മലയാളി നഴ്സ് ഇടം നേടിയത്. 

ഇതിന് മുൻപ് മിസ് ഫെയ്‌സ് ഓഫ് കേരള അവാർഡും മാർട്ടീന സ്വന്തമാക്കിയിട്ടുണ്ട്. എംകെ മലയാളീസ് കൂട്ടായ്മയിലെ അംഗമാണ് മാർട്ടീന. ഇനി നടക്കുന്ന മിസ് എർത് ഇംഗ്ലണ്ട്, മിസ് സൂപ്പർ നാഷനൽ 2025 തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നഴ്സായ മാർട്ടീന.

English Summary:

Malayali Nurse as a Finalist in Inter UK Fashion Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com