ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബിക്ക് (34) അപ്പീലിന് അനുമതി നിഷേധിച്ച് കോടതി. ലൂസി ലെറ്റ്‌ബിക്ക് ‌കൊലപാതക കേസുകളിൽ ആജീവനാന്ത തടവു ശിക്ഷ ലഭിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് കോടതി തടഞ്ഞത്. കോടതിയുടെ തീരുമാനത്തിന്റെ മുഴുവന്‍ കാരണങ്ങളും പുറത്തുവിട്ടിട്ടില്ല.

ലൂസി ലെറ്റ്ബിയുടെ അപേക്ഷ കേട്ട ശേഷം അപ്പീല്‍ നല്‍കാനുള്ള എല്ലാ അപേക്ഷകളും നിരസിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് ജഡ്ജിമാരിലൊരാളായ ഡാം വിക്ടോറിയ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ വിചാരണ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ ശിക്ഷാവിധികള്‍ക്കെതിരെ അപ്പീലിന് ലൂസി ലെറ്റ്ബി അപേക്ഷിച്ചത്.

2016 ഫെബ്രുവരിയില്‍ ഒരു പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മറ്റൊരു കേസിലും ലൂസി ലെറ്റ്ബിക്ക് ജൂണില്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടേണ്ടിവരും.

English Summary:

Lucy Letby, Convicted of Killing 7 Babies, Loses her Bid to Appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com