ADVERTISEMENT

ലണ്ടൻ ∙  ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കലാസാംസ്കാരിക വേദിയുടെ 14–ാം സമ്മേളനത്തിൽ പ്രവാസി വ്യവസായ സംരംഭകയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിലും യൂറോപ്പിലും സാമൂഹ്യ സാംസ്കാരിക രംഗത്തു നിറഞ്ഞുനിൽക്കുന്ന ഷൈനു മാത്യൂസിനെ ആദരിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റും പ്രമുഖ വ്യവസായിയും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയുമായ ജോൺ മത്തായി കലാസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മേയ് 25ന് വൈകുന്നേരം 4ന്  (15.00 Uk, 19.30 Indian time) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി പ്രസിദ്ധ ഗായകനും സംഗീത അധ്യാപകനുമായ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് തുടങ്ങിയത്.

world-malayali-council-europe-region-conference11
ഷൈനു മാത്യൂ

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത പ്രവാസി സംരംഭകയായ ഷൈനു മാത്യൂസിന്റെ പ്രവാസി ജീവിതം,പ്രവാസി മലയാളികൾക്ക് പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 22 വർഷത്തെ പ്രവാസ ജീവിതം കൊണ്ട് ഇംഗ്ലണ്ട്, ഷാർജ, ദുബായ് എന്നിവിടങ്ങളിലുള്ള അഞ്ചു ഹോട്ടലുകളുടേയും യുകെയിലുള്ള നാലു നഴ്സിങ്ങ് ഹോമുകളുടേയും ഉടമയായ ഷൈനു മാത്യൂസിന് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ അഭിനന്ദനങ്ങളും ആദരവും അർപ്പിക്കുന്നതായി ജോളി എം. പടയാട്ടിൽ പറഞ്ഞു.

world-malayali-council-europe-region-conference3

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ഷൈനു മാത്യൂസിന് ആശംസകൾ നേർന്നു. ആഗസ്റ്റ് രണ്ടു മുതൽ അഞ്ചു വരെ തിരുവനന്തപുരത്ത് ഹൈയറ്റ് ഹോട്ടിൽ വച്ചു നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കുവാനായി ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നു ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള പറഞ്ഞു.

world-malayali-council-europe-region-conference1

അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി മൊയ്‌ലൻ, ഇന്ത്യാ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, ഇന്റർ നാഷണൽ ആർട്സ് & കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ റ്റി. കീക്കാട്, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, ജർമൻ പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുമ്പുളുവേലിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്ലോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, ഗ്ലോബൽ വുമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത മാത്യു, നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലശല്ലൂർ, യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ജോൺ പാഴൂർ, ജർമൻ പ്രൊവിൻസ്, സെക്രട്ടറി ചിനു പടയാട്ടിൽ തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.

തനിക്കു നൽകിയ ആദരവിനും അഭിനന്ദനങ്ങൾക്കും നന്ദിപറഞ്ഞുകൊണ്ടു ഷൈനു മാത്യൂസ് താൻ കടന്നുവന്ന വഴികളെയും കഠിന അധ്വാനത്തിലൂടെ നേടിയെടുത്ത ബിസിനസ് സംരംഭങ്ങളേയും കുറിച്ചു പ്രഭാഷണം നടത്തി. നമ്മുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയും കൃത്യനിഷ്ഠയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധികളേയും അതിജീവിക്കുവാനും വിജയം കൈവരിക്കുവാനും കഴിയുമെന്ന് തന്റെ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ടു ഷൈനു മാത്യൂസ് പറഞ്ഞു.

അമേരിക്കൻ റീജിയനിൽ നിന്നുള്ള ജോൺസൻ & ആൻസി തലശല്ലൂർ, ഇന്ത്യാ റീജിയനിൽ നിന്നുള്ള കോയാട്ടി മാളിയേക്കൽ, യൂറോപ്പിൽ നിന്നുള്ള സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, നോർത്തു ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള അന്ന ജിജോ, മറിയ ജിജോ, ആൻജെല ഷാജി, ലിത ഫിലിപ്പോസ്, അലീന വില്യം, മരീന മാത്യു, അനിത ഷാൻ, യുകെയിൽ നിന്നുള്ള അനിത, അന്ന മേരി, അലീന തുടങ്ങിയ നർത്തകിമാരുടെ വർണപകിട്ടാർന്ന നൃത്തനൃത്ത്യങ്ങളും കലാസാംസ്കാരിക വേദിയിൽ ആസ്വാദകരെ അനുഭൂതിയിലാക്കി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട് കൃതജ്ഞത പറഞ്ഞു.

world-malayali-council-europe-region-conference2

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം ആഗസ്റ്റ് 31–ാം തീയതി ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് (Uk time) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്. യൂറോപ്പിലും അമേരിക്കയിലും മിഡിൽ ഈസ്റ്റിലും ജൂൺ, ജൂലൈ മാസങ്ങളിൽ അവധിക്കാലം ആയതുകൊണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ കലാസാംസ്കാരിക വേദി ഉണ്ടായിരിക്കുകയില്ല.

ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

English Summary:

World Malayali Council Europe Region Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com