ADVERTISEMENT

സൂറിക്ക് ∙ സൂറിക്ക് വീസൻതാങ്ങനിൽ അരങ്ങേറിയ 19 -ാമത് കേളി ഇന്റർനാഷനൽ കലാമേള വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറ് മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പ്രവർത്തനത്തിന്റെ ഫലമായ് മേയ് 18, 19 തീയതികളിൽ നടന്ന 19 -ാമത് കേളി ഇന്റർനാഷനൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.

രണ്ടു ദിനരാത്രങ്ങൾ വീസൻതാങ്ങനിൽ  ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു. അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർഥികളും കളം വിട്ടു. ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ ഈ വർഷം രണ്ട് വേദികളിലായി റെക്കോർഡ് പങ്കാളിത്തം ഉണ്ടായിരുന്നു.

വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ കലകൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയായി കേളി കലാമേള മാറി. നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങ്   പ്രസിഡന്റ് ദീപ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജിൻ രാജഗോപാലൻ സദസിനു സ്വാഗതം ആശംസിച്ചു. നാഷനൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് അംഗം നിക്ലൌസ്-സാമുവൽ ഗുഗ്ഗർ മുഖ്യാതിഥിയായി. കലാമേള കൺവീനർ ജോസ് വെളിയത്ത് നന്ദി പ്രകാശിച്ചിപ്പിച്ചു.  വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർഥികളെ ആദരിച്ചു.

മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിക്കുന്ന കുട്ടിക്ക്  നൽകി വരുന്ന സൂര്യ ഇന്ത്യ കലാപ്രതിഭ  ട്രോഫി ഈ വർഷം ഡാനിയേൽ കാച്ചപ്പിള്ളി കരസ്ഥമാക്കി. നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി നന്ദന പ്രശാന്ത് നേടി. നൃത്യേതര  ഇനങ്ങളിൽ ചാംപ്യനാകുന്ന വ്യക്തിക്ക് നൽകുന്ന ഫാ. ആബേൽ മെമ്മോറിയൽ ട്രോഫിക്ക് ആര്യ മധു അർഹയായി. മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ  പോയിന്റ് നേടിയ ബാലതാരത്തിന്  നൽകുന്ന കേളി ബാലപ്രതിഭ അവാർഡ് മിത്ര മഹേഷ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ  പോയിന്റ് നേടിയ  സബ് ജൂനിയർ താരത്തിന് നൽകുന്ന കേളി ബാലതാരം അവാർഡ് മാധവ് നമ്പ്യാർ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ  പോയിന്റ് നേടിയ ജൂനിയർ താരത്തിന് നൽകുന്ന കേളി യുവപ്രതിഭ അവാർഡ് സ്വര രാമൻ നമ്പൂതിരി  കരസ്ഥമാക്കി. ഏറ്റവും കൂടുതൽ  പോയിന്റ് നേടിയ  സീനിയർ താരത്തിന് നൽകുന്ന കേളി യുവതാരം അവാർഡ് ശിവാനി നമ്പ്യാർ കരസ്ഥമാക്കി.

മീഡിയ ഈവന്റുകൾക്ക് (ഫോട്ടോഗ്രാഫി, ഷോർട് ഫിലിം, പെയിന്റിംഗ്) നൽകി വരുന്ന  ജനപ്രിയ അവാർഡുകൾ  താഴെ പറയുന്നവർ കരസ്ഥമാക്കി.
ഫൊട്ടോഗ്രാഫി: ജിൻടു   ജോസ് കളത്തിൽ 
ഓപ്പൺ പെയിന്റിങ്: മിലു രാധാകൃഷ്ണൻ
റീൽസ് : ലിസ സണ്ണി.

ഈ വർഷം പുതിയതായ് കൂട്ടിച്ചേർത്ത ഇനങ്ങളായ ഗിറ്റാർ, വയലിൻ, കീബോർഡ് എന്നിവയ്ക്കും മുതിർന്നവർക്കുള്ള ഗ്രൂപ്പ് സോങ്ങ്, ഗ്രൂപ്പ്  ഡാൻസ്, തിരുവാതിര എന്നിവയ്ക്കും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൗഡഗംഭീരമായ സദസ്സിന്റെ സാന്നിധ്യത്തിൽ 19-ാമത് കേളി ഇന്റർനാഷനൽ കലാമേള മറക്കാനാവാത്ത ചരിത്ര മുഹൂർത്തമായി.

English Summary:

KELI International Kalamela Concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com