ADVERTISEMENT

എയിൽസ്‌ഫോർഡ് ∙ തീർഥാടനങ്ങൾ സഭയെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഓരോ തീർഥാടനവും ദൈവജനത്തിന്‍റെ കൂട്ടായ്മയിലൂടെ അവർ ഒറ്റയ്ക്കല്ല, ഒരു സമൂഹമാണെന്ന് ഓർമ്മപ്പെടുത്തുന്നുവെന്നും പരിശുദ്ധ അമ്മയാണ് ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം പന്തക്കുസ്ത തിരുനാൾ വരെയുള്ള സമയത്ത് സഭയെ ഒരുമിപ്പിക്കുന്നത്. സഭയെയും സമൂഹത്തെയും ഒരുമിച്ച് നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് അഗാധമാണെന്ന് മാർ സ്രാമ്പിക്കൽ  വ്യക്തമാക്കി.

pilgrimage-of-diocese-great-britain
pilgrimage-of-diocese-great-britain

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഏഴാമത് എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ച് നടത്തിയ വിശുദ്ധ കുർബാന മദ്ധ്യേയാണ് അദ്ദേഹം ഈ വാക്കുകൾ പങ്കുവെച്ചത്. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും, പ്രോപോസ്ഡ് മിഷനുകളിൽ നിന്നുമായി വൈദികരും സന്യസ്തരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഈ തീർഥാടനത്തിൽ പങ്കെടുത്തു.

pilgrimage-of-diocese-great-britain
pilgrimage-of-diocese-great-britain

ഇംഗ്ലണ്ടിലെ കെന്‍റിലെ പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രമായ എയിൽസ്‌ഫോർഡ് പ്രയറിയിലേക്കാണ് തീർഥാടകർ യാത്ര ചെയ്തത്. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ സ്ഥലമാണിത്. ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതമായും എയിൽസ്‌ഫോർഡ് പ്രിയോറി അറിയപ്പെടുന്നു.മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ നേതൃത്വത്തിലുള്ള തീർഥാടനത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവഡോ ആന്റണി ചുണ്ടെലികാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, മിഷൻ ഡയറക്ടർ ഫാ. മാത്യു കുരിശുംമൂട്ടിൽ, റീജനിലെ മറ്റ് കോഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.

English Summary:

Pilgrimage of the Diocese of Great Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com