ജെയിംസ് കൂടലിന് ലണ്ടനിൽ സ്വീകരണം നൽകുന്നു
Mail This Article
ലണ്ടൻ ∙ ഒഐസിസി യുടെ ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന്(ബുധനാഴ്ച) വൈകിട്ട് ഒഐസിസി യുകെയുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണമൊരുക്കുന്നു. ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ 6 മണി മുതലാണ് ചടങ്ങുകൾ നടക്കുന്നത്.
ഒഐസിസി യുകെ പ്രസിഡന്റ് കെ. കെ. മോഹൻദാസ്, പ്രോഗ്രാം കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ബേബിക്കുട്ടി ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിങ് പ്രസിഡന്റുമാരായ ഷിനു മാത്യൂസ്, സുജു കെ. ഡാനിയൽ, മണികണ്ഠൻ ഐക്കാഡ്, വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും നാഷനൽ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ്, സറേ റീജനൽ പ്രസിഡന്റ് വിത്സൺ ജോർജ്, സെക്രട്ടറി സാബു ജോർജ്, ട്രഷറർ ബിജു വർഗ്ഗീസ്, മീഡിയ കോഓർഡിനേറ്റർ തോമസ് ഫിലിപ്പ് തുടങ്ങി 9 അംഗ കമ്മിറ്റിയാണ് ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
നാഷനൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജനുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഗ്ലോബൽ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടൽ നിലവിൽ ഒഐസിസി (അമേരിക്ക) നാഷണല്‍ ചെയർമാൻ ആണ്.
വിലാസം: IMPERIAL LOUNGE AIRPORT HOUSE PURLEY WAY CROYDON CRO OXZ