അയർക്കുന്നം-മറ്റക്കര സംഗമം ജൂൺ 29ന്

Mail This Article
ബർമിങാം ∙ അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച ബർമിങ്ങാമിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ-കായിക-വിനോദ പരിപാടികളുമായി രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ ഒത്തുചേരുന്നതെന്ന് സംഘാടകർ അറിയിച്ചു.
കുടുംബാംഗങ്ങൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നൽകുന്നതാണ്. യുകെയിൽ താമസിക്കുന്ന മുഴുവൻ ജനങ്ങളും സംഗമത്തിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് മേഴ്‌സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.
അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധിപേരാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം:
St. Chad’s Church Hall,Hollyfield Road, Sutton Coldfield, Birmingham, B75 7SN
Date & Time: 29/6/2024, 9.30 am to 6.30 pm.
കൂടുതൽ വിവരങ്ങൾക്ക് :
Mercy Biju: 07952444693,
Binson Konickal: 07748151592,
Molly Tom: 07429624185,
Shajimon Mathew: 07588597149
(വാർത്ത ∙ ബിൻസൺ കോണിക്കൽ)