ADVERTISEMENT

ലണ്ടൻ ∙ ബോൺ മൗത്തിനെ സംഗീത മഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം പതിനൊന്നാം വർഷവും എത്തുന്നു. ജൂൺ 15ന് ബോൺമത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ അരങ്ങേറുന്ന സംഗീത-നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാൻ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂർ നീളുന്ന കലാപരിപാടികളാണ് സംഘാടകരും ഗായകരുമായ അനീഷ് ജോർജിന്റെയും ടെസ്‌മോൾ ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് ഗാനങ്ങൾ ആലപിക്കുന്നത്. യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്. അനീഷ് ജോർജ്ജ്, ടെസ്മോൾ ജോർജ്,ഷിനു സിറിയ്ക്ക്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നത്.
വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH
കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Shinu Cyriac : 07888659644
Danto Paul: 07551 192309
(വാർത്ത ∙ അനീഷ് ജോർജ്)

English Summary:

Mazhavil Music on 15th June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com