ADVERTISEMENT

ഹേവാർഡ്‌സ് ഹീത്ത് ∙ ഹേവാർഡ്‌സ് ഹീത്ത് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയും , കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും ഇന്ന് (ജൂൺ1) ഉച്ചകഴിഞ്ഞു 2 .30 മുതൽ നടത്തപ്പെടും. ഉച്ച കഴിഞ്ഞ് 2 .30 നു കുർബാനയ്ക്ക് റവ .ഫാ ബിനോയ് നിലയാറ്റിങ്കൽ നേതൃത്വം കൊടുക്കും. ഹേവാർഡ്‌സ് ഹീത്ത് മലയാളീ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 13 കുട്ടികളാണ് ഇന്ന് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നത്, ആബേൽ ജെയിംസ്, അനെറ്റ്‌ മരിയ സന്തോഷ് , ആൻ മരിയ ജെയ്സൺ, ഓസ്റ്റിൻ ടിറ്റോ, എലിഷിബാ മറിയം ജെയിംസ്, എസ്രാ എലിസബത്ത് ജോബിൻ, ജുവാൻ ജോർജ്ജ് ജെയിംസ്, കെവിൻ മാത്യു ലൂക്കോസ്, മിസ്സാ ആൻ നിഷാന്ത് , നൈസൽ അരുൺ, സാറ ഹരീഷ്, സെയ്ൻ സിബി, സിയാ മരിയ നിഷാന്ത് തുടങ്ങിയ കുട്ടികളാണ് ഇന്ന് ഈശോയേ ആദ്യമായി സ്വീകരിക്കുന്നത്. പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും, ഭക്ഷണവും വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.

(വാർത്ത ∙ ജിജോ അരയത്ത്)

English Summary:

Haywards Heath Syro Malabar Community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com