കാതോലിക്കാ ബാവ ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് പള്ളിയിൽ കുർബാന അർപ്പിക്കും

Mail This Article
ബർമിങ്ങാം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ജൂൺ 9ന് ഞായറാഴ്ച്ച വി.കുർബാന അർപ്പിക്കും. സ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി ജൂൺ 9ന് രാവിലെ 9 മണിക്ക് പള്ളിയിൽ എത്തിച്ചേരുന്ന തിരുമേനിക്ക് സമുചിതമായ സ്വീകരണം നൽകും. കുർബാനക്കുശേഷം നടക്കുന്ന പൊതു സമ്മേളനം ബാവ ഉദ്‌ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ സ്തെഫനോസ് അധ്യക്ഷത വഹിക്കും.
ദേവാലയം ആരംഭിച്ചു 20 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചു 'പടവുകൾ' എന്ന പേരിൽ സുവനീർ തിരുമേനി പ്രകാശനം ചെയ്യും.തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു നിശ്ചിത തുക ഇടവക ട്രസ്റ്റി ഡെനിൻ തോമസ് തിരുമേനിക്ക് കൈമാറും. സൺഡേ സ്കൂൾ വിദ്യാർഥികളുമായി ബാവ സംവദിക്കുമെന്ന് ഇടവക വികാരി ഫാ. മാത്യു എബ്രഹാം അറിയിച്ചു. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും, ക്രമീകരണങ്ങൾക്കുമായി വിവിധ കമ്മിറ്റികൾ വികാരി ഫാ. മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ്, സെക്രട്ടറി പ്രവീൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
പള്ളിയുടെ വിലാസം:
427,Brays Road
Sheldon, Birmingham, B26 2RR.
(വാർത്ത ∙ ജോർജ് മാത്യു)