ADVERTISEMENT

ബ്രസല്‍സ് ∙ ഈ വേനൽക്കാലത്ത് 35,551  യുവാക്കൾക്ക് യൂറോപ്യൻ ഭൂഖണ്ഡത്തിൽ യാത്ര ചെയ്യാനുള്ള സൗജന്യ പാസുകൾ ലഭിക്കും. യൂറോപ്പിന്‍റെ വൈവിധ്യം, ചരിത്രം, പൈതൃകം എന്നിവയെക്കുറിച്ച് യുവാക്കളെ കൂടുതൽ പഠിപ്പിക്കുക എന്നതാണ് ഡിസ്കവർ ഇയു (DiscoverEU) പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി Erasmus+ പ്രോഗ്രാമിന്‍റെ ഭാഗമാണ്, കൂടാതെ ഇയു അംഗരാജ്യങ്ങളിലെയും Erasmus മായി ബന്ധപ്പെട്ട രാജ്യങ്ങളിലെയും താമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള യുവാക്കൾക്ക് ഭൂഖണ്ഡത്തിൽ യാത്ര ചെയ്യാനുള്ള അവസരം നൽകുന്നു.

ഈ വർഷം ഏപ്രിലിൽ നടന്ന ഏറ്റവും പുതിയ റൗണ്ടിൽ 1,80,000 യുവാക്കൾ സൗജന്യ യാത്രാ പാസിനായി അപേക്ഷിച്ചിരുന്നു. പാസിന് യോഗ്യത നേടിയവർക്ക് ഈ വർഷം ജൂലൈ 1 നും 2025 സെപ്തംബർ 30 നും ഇടയിൽ ഒറ്റയ്ക്കോ അഞ്ച് പേരുടെ സംഘമായോ യാത്ര ചെയ്യാം. പാസുകളെ കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾക്ക് യൂറോപ്യൻ യൂത്ത് കാർഡും ലഭിക്കും, അത് പ്രാദേശിക ഗതാഗതം, സാംസ്കാരിക സന്ദർശനങ്ങൾ, താമസം, കായികം, പഠന പ്രവർത്തനങ്ങൾ, ഭക്ഷണം എന്നിവയിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

English Summary:

Discover Europe: Free travel pass for young people - DiscoverEU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com