ADVERTISEMENT

ഡബ്ലിൻ ∙ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് അയർലൻഡ് മലങ്കര ഓർത്തഡോക്സ്‌ സംഗമത്തിലേക്ക് വൻ സ്വീകരണം നൽകി. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യുകെ യൂറോപ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അയർലൻഡി ലെ ഓർത്തഡോക്സ്‌ വിശ്വാസിസമൂഹം മെയ്ന്നൂത് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സെന്റ് പാട്രിക് കോളജിൽ മലങ്കര ഓർത്തഡോക്സ്‌ സംഗമത്തിനായി ജൂൺ 2 ന് ഒത്തു ചേർന്നു.

baselios-marthoma-mathews-III-was-welcomed

  പൊതുസമ്മേളനം സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തെഫാനോസ് അധ്യക്ഷത വഹിച്ചു.  ജൂൺ 3 ന് എക്യുമെനിക്കൽ മീറ്റിങ്ങിലും പങ്കെടുത്തു. തുടർന്ന്  ഡബ്ലിനിൽ പുതിയതായി നിർമിക്കുന്ന സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചിന്റെ നിർമാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
(വാർത്ത ∙ അജീഷ് ജോസഫ്)

English Summary:

Baselios Marthoma Mathews III was Welcomed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com