മോളി ജോയി പന്തിരുവേലിൽ അന്തരിച്ചു

Mail This Article
മാൻസ്ഫീൽഡ് ∙ ചിറക്കടവ്, മണ്ണംപ്ലാക്കൽ കുടുംബാംഗമായ മോളി ജോയി പന്തിരുവേലിൽ (65) അന്തരിച്ചു. ഭർത്താവ് ജോയി സ്കറിയ പന്തിരുവേലിൽ (കാഞ്ഞിരപ്പള്ളി). ടൈറ്റസ് ജോയി ( മാൻസ്ഫീൽഡ്, യുകെ) ഫാ. മാർട്ടിൻ (പാലാ രൂപത, വരിയാനിക്കാട് ഇടവക വികാരി), ഫാ. ടിയോ അൽഫോൻസ് (ഭഗൽപൂർ രൂപത), ഫാ. നിർമൽ മാത്യു (പാലാ രൂപത), ഡീക്കൻ വിമൽ ജോസഫ് (ഭഗൽപൂർ രൂപത) എന്നിവർ മക്കളാണ്.
ഇളയ മകനായ ഡീക്കൻ വിമലിന്‍റെ പൗരോഹിത്യസ്വീകരണം അടുത്തുതന്നെ നടക്കാനിരിക്കുന്ന വേളയിലാണ് ആകസ്മികമായി മോളിയുടെ മരണം സംഭവിച്ചത്. പൂഞ്ഞാർ, പെരിങ്ങുളം വള്ളിയാംതടത്തിൽ കുടുംബാംഗമായ ലിറ്റി ടൈറ്റസ് (മാൻസ്ഫീൽഡ്) ഏക മരുമകളാണ്. ജൂൺ 7ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ രണ്ടരക്ക് സ്വവസതിയിൽ അന്ത്യോപചാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പൈക സെന്‍റ് ജോസഫ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കും.