ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇടവക സന്ദർശിക്കും

Mail This Article
ബ്രിസ്റ്റോൾ ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ജൂൺ 8ന് വൈകിട്ട് 6 മണിക്ക് സന്ദർശിക്കും. ബ്രിസ്റ്റോൾ ഇടവക ഒന്നാകെ പരിശുദ്ധ പിതാവിന് ഗംഭീര വരവേൽപ്പ് നൽകുവനായി ഒരുങ്ങുകയാണ്.
സന്ധ്യ നമസ്‌കാര ശുശ്രൂഷ നടത്തുവാനും ബ്രിസ്റ്റോൾ ഇടവകയിലെ സഭാ വിശ്വാസികളെ നേരിൽ കാണുവാനുമാണ് പരിശുദ്ധ കാതോലിക്കാ ബാവാ എത്തിച്ചേരുന്നത്. യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തെഫനോസ് തിരുമേനിയും അന്നേ ദിവസം പരിശുദ്ധ കാതോലിക്കാ ബാവയുടെ കൂടെ സന്ദർശനത്തിനായി എത്തിച്ചേരുന്നതാണ്.
ഇടവകയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ അവസരത്തിലും സ്ഥലപരിമിതികളുടെ അഭാവത്തിലും ഇടവക മൊത്തമായും കാതോലിക്കാ ബാവയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇടവക വികാരി ബഹു : വർഗീസ് ജോൺ മണ്ണാഞ്ചേരിൽ ഇടവക ട്രസ്റ്റീ ബിജോയ് ജോർജ്, ഇടവക സെക്രട്ടറി ഷോൺ ജോൺ പള്ളിക്കലേത്ത് മാനേജ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. എല്ലാ സഭാ മക്കളേയും 2024 ജൂൺ 8 ന് ശനിയാഴ്ച ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലേക്കു സ്വാഗതം ചെയ്യുന്നു.
(വാർത്ത ∙ വിനോദ് വല്ല്യത്ത്)