ADVERTISEMENT

റോം ∙ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ്‌ ലോക കേരള സഭയുടെ ലക്ഷ്യം. ഈ വർഷത്തെ ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധികൾ ആയി എത്തുന്നവർ റവ. ഫാ. പോൾ സണ്ണി ഫെർണാണ്ടസ്, ബെന്നി മാത്യൂ വെട്ടിയാട്ടൻ, എബിൻ പരിക്കാപ്പള്ളിൽ എന്നിവർ ആണ്.

ഫാ. പോൾ സണ്ണി ഫെർണാണ്ടസ് ദീർഘകാലം കേരള കത്തോലിക്കാ യുവജന കമ്മീഷൻ സെക്രട്ടറിയായും, കേരള ലത്തിൻ സഭ യുവജന കമ്മീഷനിലും ദീർഘകാലം സേവനം ചെയ്തു,   പുലുവിള, കിളിപ്പാലം എന്നി ഇടവകയിലും വികാരിയായി സേവനം ചെയ്തിരുന്നു.

ഇപ്പോൾ റോമിലെ പൊന്തിഫികൽ ലാറ്റർയനസേ സർവകലാശാലയിൽ ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് ചെയ്യുന്നു. 2023 മാർച്ച് മുതൽ ഇറ്റലിയിലെ ലത്തീൻ കത്തോലിക്കരുടെ ദേശീയ കോ-ഓർഡിനേറ്ററായി വത്തിക്കാൻ  നിയമിച്ചു. ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്രാവിന്റെ ചിറകുള്ള പെണ്ണ് എന്ന കവിതാ സമാഹാരം കടലില്‍ വച്ച് പ്രകാശനം ചെയ്തു് ശ്രദ്ധ നേടിയത് ആണ്.

യുവാക്കളുടെ വിദ്യാഭ്യാസത്തിനും കരിയറിനുമായി കഠിന പ്രയത്നം നടത്തി വരുന്നു. തൃശൂർ അന്നമനട ഇടയാറ്റൂർ പുതുശ്ശേരി വെട്ടിയാടൻ വീട്ടിൽ മാതൃൂ– ആനി ദമ്പതികളുടെ മകൻ ബെന്നി മാതൃൂ ഇറ്റലിയിലെ റോമിൽ 2006 മുതൽ അലിക് ഇറ്റലിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കാപോ റോമാ, അങ്കമാലി അസോസിയേഷൻ, ലയൺസ് ക്ലബ് റോമാ  സെംപിയോണ സ്റ്റാർസ്, സിറോ മലബാർ സഭ പാരിഷ് കൗൺസിൽ എന്നീ സംഘടകളിൽ സജീവമായി പ്രവർത്തിച്ചു. ഇതിന്‍റെ മികവിലാണ് ലോക കേരള സഭ പ്രതിനിധിയായി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഭാര്യ ലിജി ഇരിമ്പൻ,  ഐറിൻ, അലീഷാ, മർത്തിന്നാ എന്നി മക്കളും ഒരുമിച്ച് റോമിൽ താമസിക്കുന്നു.

ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ പരിക്കാപ്പള്ളിൽ  ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ സെക്രട്ടറിയായും, പ്രവാസി കേരള കോൺഗ്രസ് മാണി വിഭാഗം നേതാവും വേൾഡ് മലയാളി ഫെഡറഷന്റെ റോമിലെ സ്ഥാപക വൈസ് പ്രസിഡന്റ്ും ആയിരുന്നു. ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരുന്ന എബിൻ കേരളത്തിലെ   നേതാക്കൾക്ക് എല്ലാവർക്കും സുപരിചിതനാണ്.

കണ്ണൂർ ജില്ലയിലെ ഇരിട്ടി എടൂർ  അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹാമിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ ജാൻസി. എലെന, കരോളിന,  ഫാബിയോ എന്നിവർ മക്കളാണ്. കുടുംബ സമ്മേതം റോമിൽ താമസിക്കുന്നു.

English Summary:

Lok Kerala Sabha Conference from 13th to 15th June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com