ADVERTISEMENT

അൽഖോബാർ∙ എസ്എസ്എൽസി, പ്ലസ് ടു ഫലപ്രഖ്യാപനം വന്നതോടെ മലബാറിലെ കൂട്ടികളും രക്ഷിതാക്കളും തുടർപഠനത്തിനായി നെട്ടോട്ടമോടുന്നത് അധികാരികൾ കണ്ടില്ലെന്നു നടിക്കരുതെന്നു പ്രവാസി സാംസ്കാരിക വേദി ആവശ്യപ്പെട്ടു. 

തുടർപഠനത്തിന്‌ മതിയായ അവസരം ഒരുക്കണമെന്ന് 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ പ്രവാസി വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കിയ അനുമോദന ചടങ്ങിൽ ആവശ്യപ്പെട്ടു.  ഉന്നത വിജയം നേടിയ 17  വിദ്യാർഥി വിദ്യാർഥിനികൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 

ഖോബാർ മേഖല വൈസ് പ്രസിഡന്റ് കെ.എം.സാബിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്  ഉദ്ഘാടനം ചെയ്തു.  എം.കെ.ഷാജഹാൻ, മുഹ്സിൻ ആറ്റാശ്ശേരി, ഷബീർ ചാത്തമംഗലം, ഹാജ അഹമദ്, റാഷിദ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. 

ജനറൽ സെക്രട്ടറി റമീസ് മാളിക്കടവ്, സൈതലവി പാറാടൻ, സിറാജ് തലശ്ശേരി, സഫ് വാൻ പാണക്കാട്, നജ്മുസമാൻ, അദബ്ദുൽ കരീം ആലുവ,  അൻവർ സലീം, റിയാസ് കൊച്ചി, അബ്ദുൽ റഷീദ് രണ്ടത്താണി, മുജീബ് റഹ്മാൻ, ജുബി ഹംസ, ഷഹന തസ്നി, എ.കെ. ഇല്യാസ്, ഷമീർ വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com