ADVERTISEMENT

ദോഹ∙ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദ വേദി അംഗങ്ങൾക്കായി 'സാന്ത്വനം' എന്ന പേരിൽ പുതിയ സഹായ പദ്ധതി നടപ്പാക്കുന്നു. നാട്ടിൽ തിരിച്ചെത്തി  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 പേർക്കാണ് തുടക്കത്തിൽ ധനസഹായം നൽകുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കുടുംബത്തിന് പ്രതിമാസം 1,000 രൂപ വീതം ഒരു വർഷത്തേക്കാണ് സഹായം. സൗഹൃദവേദി ഉപദേശക സമിതി അംഗവും സിറ്റി എക്‌സ്‌ചേഞ്ച് സിഇഒയുമായ ഷറഫ് പി ഹമീദിന്റെയും സൗഹൃദ വേദിയിലെ മറ്റു ചില അംഗങ്ങളുടെയും സ്‌പോൺസർഷിപ്പിലാണ് ആദ്യഘട്ട സഹായം ലഭ്യമാക്കുന്നത്. കൂടുതൽ പേരെ പദ്ധതിയുടെ ഭാഗമാക്കാനും മാസാന്ത സഹായധനം വർധിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഓഗസ്റ്റിൽ തൃശൂരിൽ നടക്കുന്ന സൗഹദ വേദി കുടുംബ സംഗമത്തിൽ പദ്ധതിക്ക് ഔപചാരിക തുടക്കം കുറിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. 

വാർത്താ സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്തഫ, ഷറഫ് പി ഹമീദ്, അബ്ദുൽ ജബ്ബാർ, വി.കെ. സലീം, ശശിധരൻ, നസീർ പങ്കെടുത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com