ADVERTISEMENT

ഷാർജ∙ യുഎഇയിൽ ഒരാൾ ശരാശരി 8 മണിക്കൂർ ഇന്റർനെറ്റിലും 3 മണിക്കൂർ സമൂഹമാധ്യമത്തിലും ചെലവഴിക്കുന്നുണ്ടെന്നും കുട്ടികളും ഇതേ വഴിക്കു നീങ്ങുന്നത് വിദഗ്ധർ. റമസാനോടനുബന്ധിച്ച് ഷാർജയിൽ നടന്ന ചർച്ചയിലാണ് കുട്ടികളുടെ ടെക് താൽപര്യം വിഷയമായത്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് ഇതു തടസ്സമാകും. സമൂഹമാധ്യമങ്ങളും ഇല്കട്രോണിക് ഉപകരണങ്ങളും വിവേകപൂർവം കൈകാര്യം ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കണം.

നല്ലൊരു വിഭാഗം ആളുകളും സമൂഹ മാധ്യമത്തിൽ തല കുമ്പിട്ടിരിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്നു ഫെഡറൽ നാഷനൽ കൗൺസിൽ അംഗം സയീദ് അൽ റുമൈത്തി ചൂണ്ടിക്കാട്ടി. അഞ്ചു കുട്ടികളുടെ പിതാവായ താൻ ഇക്കാര്യത്തിൽ ഏറെ ആകുലനാണ്. അതേസമയം, ഇതെല്ലാം നിരോധിക്കുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടലിൽ ഇറങ്ങുന്നതിനെ വിലക്കുന്നതിലും പ്രയോജനം ചെയ്യുന്നത് എങ്ങനെ നീന്തണമെന്നു പഠിപ്പിക്കുന്നതാണ്. നിരോധനം ഒന്നിനും പരിഹാരമാവില്ല. അതു വിജയിക്കുകയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com