ADVERTISEMENT

കുവൈത്ത് സിറ്റി∙ രാജ്യത്തെ ആദ്യ ലേബർ സിറ്റി നിർമാണം ദക്ഷിണ ജഹ്‌റയിൽ ഉടൻ ആരംഭിക്കുമെന്ന് ഔഖാഫ്- മുനിസിപ്പാലിറ്റി മന്ത്രി ഫഹദ് അൽ ഷൂല പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും നിർമാണം.

സ്വദേശി ജനവാസ കേന്ദ്രങ്ങളിൽനിന്ന് വിദേശി ബാച്‌ലർമാരെ ഒഴിപ്പിക്കുന്നത് കർശനമാക്കിയ സാഹചര്യത്തിൽ അവർക്ക് താമസ സൗകര്യം ഒരുക്കാൻ ലേബർ സിറ്റികൾ അനിവാര്യമാണ്. ജഹ്‌റയിൽ ലേബർ സിറ്റി പണിയുന്നത് സംബന്ധിച്ച പഠനത്തിന് ബന്ധപ്പെട്ട അതോറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5000 പേർക്ക് പാർപ്പിട സൗകര്യത്തോട് കൂടിയുള്ളതാകും മുനിസിപ്പാലിറ്റി വിഭാവനം ചെയ്യുന്ന ലേബർ സിറ്റികൾ. പൊതു വാഹനങ്ങൾക്കും കാൽ നടയാത്രികർക്കുമുള്ള റോഡ് സംവിധാനം സിറ്റിയോട് അനുബന്ധിച്ചുണ്ടാകും. എമർജൻസി, സെക്യൂരിറ്റി വാഹനങ്ങൾക്ക് പ്രത്യേക ലൈനോട് കൂടിയതാകും റോഡ്. സിറ്റിയോട് അനുബന്ധിച്ച് 12% പ്രദേശം ഹരിതവത്കരിക്കും. സേവന കേന്ദ്രങ്ങളും കളിസ്ഥലങ്ങളുമുണ്ടാകും. വാണിജ്യകേന്ദ്രങ്ങളും സ്ഥാപിക്കും.

ഡിസ്പൻസറി. സെക്യൂരിറ്റി സർവീസ് സെൻ‌റർ, അഗ്നിശമന യൂണിറ്റ്, വൊക്കേഷനൽ സ്കൂൾ, പെട്രോൾ സ്റ്റേഷൻ, സുരക്ഷാ ഗേറ്റുകൾ, എക്സ്ചേഞ്ച് കമ്പനികൾ, ബാങ്കുകൾ, ബേക്കറികൾ തുടങ്ങിയവയും ലേബർ സിറ്റിയിൽ ഉണ്ടാകും.

പാർക്കിങ് കേന്ദ്രങ്ങൾ, റസ്റ്ററൻ‌റുകൾ, കഫേകൾ, സർവീസ് ബസുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങി .100 ഹെക്ടർ വിസ്തൃതിയിലായിരിക്കും ലേബർ സിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com