ADVERTISEMENT

ദോഹ ∙ ഗതാഗത നിയമലംഘനങ്ങൾക്കു റമസാനിൽ ഇതുവരെ പിടിച്ചെടുത്തതു 892 വാഹനങ്ങൾ. പൊതുഗതാഗത ഡയറക്ടറേറ്റിലെ മാധ്യമ ബോധവൽക്കരണ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്‌രിയാണ് ഇത് അറിയിച്ചത്. അമിതവേഗം, അപകടകരമായ ഡ്രൈവിങ്, ചുവപ്പ് സിഗ്നൽ മറികടക്കുക, നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണു വാഹനങ്ങൾ പിടിച്ചെടുക്കുന്നത്.

റമസാനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനു ഊർജിത പരിശോധനയാണ് നടത്തുന്നത്. മുവൈദറിന്റെ ചില ഭാഗങ്ങളിൽ ഇപ്പോൾ രൂക്ഷമായ ഗതാഗത കുരുക്കുണ്ട്. 

റോഡ് വികസന പദ്ധതികൾ നടക്കുന്നതാണു കാരണം. ചില പദ്ധതികൾ പൂർത്തിയായി. ചിലത് പ്രാരംഭഘട്ടത്തിലാണ്. വരികളുടെ എണ്ണം കൂട്ടിയാണു റോഡുകൾ വികസിപ്പിക്കുന്നതെന്നു കേണൽ അൽ ഹാജിരി പറഞ്ഞു.

 മുവൈദർ മണ്ഡലത്തിലെ സിഎംസി അംഗം ഹമദ് അബ്ദുല്ല അൽഅത്ബയുടെ മജ്‌ലിസ് സന്ദർശിക്കവേയാണു കേണൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗതാഗത വിഷയങ്ങളിൽ പൊതുജനങ്ങൾക്കുള്ള പരാതികൾ കേട്ട അദ്ദേഹം പട്രോൾ ശക്തിപ്പെടുത്തിയെന്നും ട്രക്ക് ഡ്രൈവർമാർക്കായി റമസാനിൽ പ്രത്യേക ബോധവൽക്കരണം നടത്തുന്നുണ്ടെന്നും അറിയിച്ചു.

 ഗതാഗത ബോധവൽക്കരണ വിഭാഗം തലവൻ ക്യാപ്റ്റൻ മുഹമ്മദ് സുലൈമാൻ അൽ ഹമ്മാദി, ഗതാഗത പഠന വിവര വിഭാഗം തലവൻ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ അവെയ് എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com