ADVERTISEMENT

പ്രവാസികൾക്കു സ്ഥിരതാമസത്തിന് അനുമതി നൽകി ഗോൾഡൻ കാർഡ് നൽകുമെന്നുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുന്ന ചരിത്രപ്രധാനമായ തീരുമാനമാണിതെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു.

എം.എ. യൂസഫലി

നിക്ഷേപം നടത്താൻ ഏറ്റവും യോജ്യമായ സ്ഥലം യുഎഇയാണെന്ന പ്രതിഛായ വർധിപ്പിക്കുന്നതാണ് തീരുമാനം. ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ ഈ രാജ്യത്തെ സഹിഷ്ണുതയുടെ ഏറ്റവും വലിയ മാതൃകയാക്കി.. പ്രവാസികൾ രണ്ടാം വീടായി കാണുന്ന ഈ രാജ്യത്തിന്റെ വികസനത്തിനു കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതാണ് ഈ തീരുമാനം.

ഡോ. ബി. രവിപിള്ള

യുഎഇയിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്ക് ധൈര്യം നൽകുന്ന തീരുമാനം ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തിനു തെളിവാണ്. വിവിധ മേഖലകളിലുള്ള രാജ്യാന്തര പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിച്ച് അവരെ ഈ നാട്ടിൽ പറിച്ചു നടുന്നത്, അവരുടെ കഴിവുകൾ രാജ്യത്തിനു പ്രയോജനപ്പെടുത്താൻ ഉപകരിക്കും.

ഡോ. ആസാദ് മൂപ്പൻ

ദീർഘവീക്ഷണത്തോടെയുള്ള നടപടി. പ്രവാസികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തീരുമാനമാണ്. പൗരത്വം നൽകുന്നതിനോടടുത്തുള്ള ഈ തീരുമാനം കൂടുതൽ നിക്ഷേപങ്ങൾക്കു വഴിതെളിക്കും. കൂടുതൽ ജോലി സാധ്യതകളും ഉണ്ടാകും.

ബി.ആർ. ഷെട്ടി

സുസ്ഥിരമായ സാമ്പത്തിക ഉന്നമനത്തിനും വികസനത്തിനും വഴിതെളിക്കുന്ന തീരുമാനമാണിത്.. രാജ്യത്തേക്കു ശരിയായ നിക്ഷേപകരെയും പ്രതിഭകളെയും ആകർഷിക്കുന്നതു വഴി അടിത്തറ സുശക്തമാക്കുന്നതിനൊപ്പം കഴിവുള്ളവരുടെ ഇഷ്ട താമസ സ്ഥലമായി ഈ നാട് മാറാനും തീരുമാനം ഉപകരിക്കും.

പ്രമോദ് മങ്ങാട്ട്

യുഎഇയുടെ വികസനത്തിനു പ്രവാസികൾ വഹിച്ച പങ്കിനുള്ള അംഗീകാരമാണ് ഈ തീരുമാനം. സംരംഭകത്വത്തിനും സാമ്പത്തിക വികസനത്തിനും തീരുമാനം ആക്കം കൂട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com