മോദിയെ ഫോണിൽ അഭിനന്ദനം അറിയിച്ച് ഷെയ്ഖ് മുഹമ്മദ്; ഹിന്ദിയിലും ട്വീറ്റ്
Mail This Article
×
ദുബായ്∙ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു.
ഹിന്ദിയിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കാൻ ഉറ്റുനോക്കുകയാണെന്നും ഇന്ത്യയിലെ ജനങ്ങൾക്കു കൂടുതൽ നേട്ടങ്ങളും വികസനവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.