ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള പത്ത് ബില്ല്യൺ യുഎസ് ഡോളർ പ്രോജക്ടായ ഇൻഡിവുഡിന്റെ ടാലന്റ് ഹണ്ട് ഇന്റർനാഷണൽ ചാപ്റ്ററിന് യുഎഇയിൽ തുടക്കം. യുഎഇയിലെ യുവ പ്രതിഭകൾക്ക് തങ്ങളുടെ കലാവൈഭവം പുറംലോകത്തെ കാണിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ ചാപ്റ്റർ 2019. ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ ഭാഗമായ ടാലന്റ് ഹണ്ട് യുവ പ്രതിഭകൾക്ക് സിനിമാലോകത്തേയ്ക്കു വഴിതുറക്കുന്ന ഒരു സുവർണ കവാടമാണ്. 2017-ൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇൻഡിവുഡ് ഫിലിം കാർണിവലിലാണ് ടാലന്റ് ഹണ്ട് ആരംഭിച്ചത്.

യുഎഇയിലാകമാനം വിവിധ കലാ കേന്ദ്രങ്ങളിൽ മേയ് 23 മുതൽ നടക്കുന്ന ആദ്യഘട്ട ഓഡീഷനിലേക്കുള്ള റജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കും. 10 വിഭാഗങ്ങളിലായി 23 ഇവന്റുകളാണ് ഉള്ളത്. സംഗീതം, നൃത്തം, നാടകം, ഫൈൻ ആർട്സ്, ഡിസൈൻസ് ആൻഡ് ക്രിയേറ്റിവ്, മീഡിയ ക്വിസിങ്, ഫോട്ടോഗ്രഫി. ഫിലിം മേക്കിങ്, ടെക്നിക്കൽസ് എന്നിവയാണ് ഇവന്റുകൾ. ആദ്യഘട്ട ഓഡീഷനും ഓൺലൈൻ വോട്ടിങ് റൗണ്ടിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർഥികൾ ഡിസംബർ 1,2 തിയതികളിൽ ദുബായിയിലെ അമിറ്റി സ്കൂളിൽ നടത്തുന്ന ലൈവ് ഫൈനലിൽ മത്സരിക്കാൻ അർഹരാകും.

ഇവന്റുകളിൽ ഓരോ വിഭാഗത്തിലേയും സബ് ജൂനിയർ (6 - 10 വയസ്സ്),  ജൂനിയർ (11 - 13 വയസ്സ്), സീനിയർ (14 - 17 വയസ്സ്), സൂപ്പർ സീനിയർ (18 - 22  വയസ്സ്) വിജയികൾക്ക് ദേശീയ, അന്തർദേശീയ സിനിമാ ഇൻഡസ്ട്രികളുടെ  ഭാഗമാകാൻ അവസരവും കൂടാതെ മികച്ച സമ്മാനങ്ങളും നേടാം. എറ്റവും ഉയർന്ന പോയിന്റ് നേടുന്ന കലാകേന്ദ്രത്തിന് ദുബായിലെ മികച്ച കലാ കേന്ദ്രം എന്ന പദവിയും സമ്മാനങ്ങളും നേടാം. 6നും 22നും ഇടയ്ക്ക് പ്രായമുള്ള   എല്ലാ മത്സരാർത്ഥികൾക്കും റജിസ്റ്റർ ചെയ്യാം  www.indywoodtalenthunt.com on behalf of their respective Cultural Institutions.

ഇൻഡിവുഡ് ടാലന്റ് ഹണ്ട്

ഇന്ത്യയിലെ ആദ്യത്തെ ടാലന്റ് ഡിസ്കവറി പ്ലാറ്റ്ഫോമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്ത്യയിലെ മികച്ച യുവ പ്രതിഭകളെ സ്കൂൾ കോളേജ് തലങ്ങളിൽനിന്നുതന്നെ കണ്ടെത്തി അവർക്ക് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ അവസരം നൽകുന്നു. ഇന്ത്യയിലെ മികച്ച ഫിലിം കാർണിവൽ ആയ ഇൻഡിവുഡ് ഫിലിം കാർണിവലിൽ ലോകോത്തര സിനിമാ ഇൻഡസ്ട്രികളിൽ പ്രാവിണ്യമുള്ള പ്രതിഭകൾക്കുമുന്നിൽ തങ്ങളുടെ കഴിവുകൾ കാണിക്കാനുള്ള സ്വപ്നതുല്ല്യമായ വേദി ഒരുക്കുക വഴി സിനിമയിലേക്കുള്ള യുലാക്കളുടെ കഷ്ടത നിറഞ്ഞ പ്രവേശനത്തെ വളരേ എളുപ്പമാക്കുകയാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : www.indywoodtalenthunt.com

ഫോൺ:  +971566882257 / +971526930727

ഇ മെയിൽ: - akhil.s@indywood.co.in / eventmanager@ariesgroupglobal.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com