ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സർക്കാർ മേഖലയ്ക്ക് 7 ദിവസത്തെ പെരുന്നാൾ (ഇൗദുൽ ഫിതർ) അവധി. ജൂൺ 2 മുതൽ 9 വരെയാണ് അവധി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ഇൗ മാസം 31 (വെള്ളി), ജൂൺ 1 വാരാന്ത്യ അവധി ദിനങ്ങൾ കൂട്ടുകയാണെങ്കിൽ പൊതുമേഖലയ്ക്ക് ആകെ 9 ദിവസം അവധി ലഭിക്കും.

ഇൗ മാസം ആറിനായിരുന്നു യുഎഇയിലടക്കം ഗൾഫിൽ റമസാൻ ആരംഭം. 30 ദിവസം പൂർത്തിയാക്കുകയാണെങ്കിൽ ജൂൺ 5നായിരിക്കും പെരുന്നാൾ. പൊതുമേഖലയ്ക്ക് നൽകുന്ന അവധി തന്നെ സ്വകാര്യമേഖലയ്ക്കും നൽകണമെന്ന് അടുത്തിടെ അധികൃതർ ഉത്തരവിറക്കിയിരുന്നു. സ്വകാര്യ മേഖലയുടെ പെരുന്നാൾ അവധി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com