ADVERTISEMENT

ദുബായ്∙ ഇന്റർനെറ്റ്, ടെലിഫോൺ രംഗത്തെ മൽസരത്തിൽ യുഎഇ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആർഎ)അറിയിച്ചു. യുഎൻ വികസന പദ്ധതിയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷനും ചേർന്നു പ്രസിദ്ധീകരിച്ച നോളജ് ഇൻഡക്സ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 104ാം സ്ഥാനത്തു നിന്നാണു യുഎഇ ഒന്നാമതെത്തിയത്.

വിവര സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള മുന്നേറ്റത്തിൽ അഞ്ചാം സ്ഥാനവും യുഎഇക്കാണ്. മുൻപ് 61-ാം സ്ഥാനത്തായിരുന്നു. ദേശീയ പദ്ധതികളിലും മാനേജ്മെന്റ് തലങ്ങളിലും ടെലി കമ്യൂണിക്കേഷൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിയതു വഴിയാണ് ഈ നേട്ടം കൈവരിക്കാനായതെന്നു ടിആർഎ ഡയറക്ടർ ജനറൽ ഹമൽ ഒബൈദ് അൽ മൻസൂരി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com