ADVERTISEMENT

അബുദാബി∙ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാൾ 2020ൽ അബുദാബിയിലെ യാസ് ഐലൻഡിൽ തുറക്കും. 36.7 കോടി ദിർഹം ചെലവിലാണ്  അള്ളിപ്പിടിച്ചു കയറാവുന്ന 43 മീറ്റർ ഉയരമുള്ള മതിൽ ഒരുക്കുന്നത്. സാഹസിക വിനോദ സഞ്ചാരികൾക്ക് പുത്തൻ ആകർഷണമായിരിക്കും ഇതെന്നു നിർമാതാക്കളായ മിറൽ സിഇഒ മുഹമ്മദ് അബ്ദുല്ല അൽ സാബി പറഞ്ഞു.

മതിലിൽ കയറാനെത്തുന്നവർക്കു യാസ് മാളിലും ഫെറാരി വേൾഡ് അബുദാബിയിലേക്കും പ്രവേശനം അനുവദിക്കും. നാലു ഭാഗങ്ങളുള്ള മതിലിൽ തുടക്കക്കാർക്ക് ആയാസ രഹിതമായ ഭാഗവും പരിചയ സമ്പന്നർക്കു പ്രയാസപ്പെട്ട വശവും തിരഞ്ഞെടുക്കാം. ലോകത്തിലെ ഏറ്റവും വീതി കൂടിയ ഫ്ലൈറ്റ് ചേംബറിൽ നിന്ന് സ്കൈ ഡൈവ് ചെയ്യാനും അവസരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com