ADVERTISEMENT

കുവൈത്ത് സിറ്റി∙ 13 ഇനം നിയമ ലംഘനങ്ങൾക്ക് ഇനിമുതൽ ഡ്രൈവിങ് ലൈസൻസ് പിൻ‌വലിക്കുമെന്ന് ഹവല്ലി പൊലീസ് വകുപ്പ് ഡയറക്ടർ കേണൽ റാഷിദ് അൽ ഹജ്‌രി അറിയിച്ചു.

അമിത വേഗത, ട്രാഫിക് സിഗ്നനിലെ ചുകന്ന വെളിച്ചം മറികടക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹൈവേകളിൽ എതിർ ദിശയിൽ വാഹനമോടിക്കൽ, ഗതാഗതം കരുതിക്കൂട്ടി തടസ്സപ്പെടുത്തും വിധമുള്ള ഡ്രൈവിങ്, കാർ റേസ്, വ്യാജ ടാക്സി, നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനമോടിക്കൽ, ജീവന് അപകടം വരുത്തും വിധമുള്ള ഡ്രൈവിങ്, ഹൈവേകളിൽ ഇടതു വശത്തെ എമർജൻസി ലൈനിലൂടെ അനുവദിക്കപ്പെട്ട സമയത്തല്ലാതെ വാഹനോടിക്കൽ, വലതുവശത്തെ ലൈനിലൂടെ വാഹനമോടിക്കൽ, പൊതു തത്വങ്ങൾ ലംഘിച്ചു വാഹനമോടിക്കൽ എന്നിവയാണ് ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കാൻ കാരണമാകുന്ന നിയമ ലംഘനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com