ADVERTISEMENT
dead-body-has-been-recovered1

മസ്‌കത്ത് ∙ വാദി ബനീ ഖാലിദില്‍ കാണാതായ ഹൈദരാബാദി കുടുംബത്തിലെ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കാണാതായ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. 28 ദിവസം പ്രായമുള്ള നൂഹ് എന്ന കുട്ടിയുടെ മൃതദേഹമാണ് ബുധനാഴ്ച സിവില്‍ ഡിഫന്‍സ് തിരിച്ചിലിനിടെ കണ്ടെത്തിയത്.

മറ്റൊരു കുട്ടിക്കായി തിരച്ചില്‍ തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സും അറിയിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയും സന്നാഹങ്ങല്‍ വര്‍ധിപ്പിച്ചുമാണ് പരിശോധന നടന്നുവരുന്നത്. വാദി ബനീ ഖാലിദില്‍ നിന്നും ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. പൊലീസ് നായയെ ഉപയോഗിച്ചും പരിശോധന നടത്തിവരുന്നുണ്ട്. ഈ മാസം 19നാണ് ഇവരെ കാണാതായത്.

അപകടത്തില്‍ സര്‍ദാര്‍ ഫസല്‍ അഹ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com